Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
National
ന്യൂഡൽഹി: ആഴ്ചകളായി ചുട്ടുപൊള്ളുന്ന കടുത്ത ഉഷ്ണതരംഗത്തിന് ശമനം നൽകിക്കൊണ്ട് ഡൽഹിയിൽ കനത്ത മഴയും ശക്തമായ കാറ്റും. നോയിഡ, ഗുരുഗ്രാം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടുയ മഴ പെയ്തത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്.
കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ ഡൽഹിയിലെ താപനില ഇതോടെ 39-41 ഡിഗ്രി സെൽഷ്യസിലേക്ക് താഴേക്ക് വന്നു. അടുത്ത രണ്ട് ദിവസങ്ങൾ കൂടി ഡൽഹിയിലും പരിസരത്തും ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
District News
പാലാ: കടുത്ത ചൂടില്നിന്ന് ആശ്വാസം പകരാന് വേനല് മഴയെത്തിയെങ്കിലും വീശിയടിക്കുന്ന കാറ്റും കാതടപ്പിക്കുന്ന ശബ്ദത്തോടെ മുഴങ്ങുന്ന ഇടമിന്നലും ജനത്തെ ഭീതിയിലാക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മീനച്ചില് താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും സ്ഥിതി ഇതാണ്. പാലാ ടൗണില് കഴിഞ്ഞ രണ്ടു ദിവസവും വൈകുന്നേരം ശക്തമായ മഴ ലഭിച്ചു. പരിസരപ്രദേശങ്ങളില് ഇത്രയ്ക്ക് ശക്തിയോടെയല്ല മഴ പെയ്തതെങ്കിലും ചൂടിന് അല്പം ശമനം ലഭിച്ചു.
ശക്തമായ കാറ്റില് പല സ്ഥലങ്ങളിലും മരങ്ങള് ഒടിഞ്ഞുവീണു. കടനാട് പഞ്ചായത്തിലെ മാനത്തൂര് മണിയാക്കുംപാറയില് വീടിന് മുകളില് മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. വയോധികരായ ഏഴോലില് മോനി, മേരി എന്നിവര്ക്ക് പരിക്കേറ്റു.
പാലാ ടൗണ് ബസ്സ്റ്റാന്ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സീലിംഗ് കാറ്റിൽ നിലംപതിച്ചു. യാത്രക്കാര് ഓടിമാറിയതിനാല് ആര്ക്കും പരിക്കില്ല. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണുകള് ഇളകിയ നിലയിലാണ്. പ്രദേശത്ത് വൈദ്യുതി തകരാറും സംഭവിച്ചിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈദ്യുതി വിതരണം നിലച്ചു.
പനയ്ക്കപ്പാലത്തും മരങ്ങാട്ടുപിള്ളിയിലും നെല്ലിയാനിയിലും റോഡില് മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലാ ഫയര്ഫോഴ്സ് സ്ഥലത്തെത്തി ഗതാഗത തടസം ഒഴിവാക്കി.
പൂഞ്ഞാറിൽ
വ്യാപക നാശം
പുഞ്ഞാർ: പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലും വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശം. തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളം പരപ്പാന്തറയിൽ മരം ഒടിഞ്ഞുവീണ് നാലു വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. ഇതേത്തുടർന്ന് പൂഞ്ഞാർ-പെരിങ്ങുളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പൂഞ്ഞാർ-കുന്നോന്നി റോഡിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കു ളിനു സമീപം തേക്കുമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
District News
കാലടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില് മേഖലയിലാകെ വാഴകൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായി. ശ്രീമൂലനഗരം പഞ്ചായത്തിലെ പുത്തന്പുരക്കല് കുഞ്ഞവരയുടെ രണ്ടായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു. 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പകൃഷിയും നശിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. കൃഷിനാശം നേരിട്ട വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്സി ഡേവിസും സംഘവും സന്ദര്ശിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില് ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. കര്ഷകകര്ക്ക് സഹായം ലഭ്യമാക്കുവാന് വേണ്ട നടപടികള് സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സര്ക്കാരിനോട് ആവശ്യപെട്ടു.
ആലുവ: കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിലും വൻകൃഷിനാശമുണ്ടായി. കർഷകൻ കുട്ടമശേരി അമ്പലപ്പറമ്പ് കണ്യാംപിള്ളി മോഹനന്റെ പന്തലുമാവുങ്കൽ, ചാലക്കൽ പ്രദേശങ്ങളിലായി കൃഷിചെയ്തിരുന്ന രണ്ട് ഏക്കറിലെ ഏത്തവാഴകൾ കാറ്റിൽ പൂർണമായും തകർന്നടിഞ്ഞു. കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി മോഹനൻ പറഞ്ഞു.
ചാലക്കൽ പാടത്ത് വാഴകൃഷി ചെയ്ത മരത്താംകുടി പ്രകാശ്, കോട്ടായി രവീന്ദ്രൻ, കൊരങ്ങാട് അലി, വാരിക്കാട്ടുകുടി സെയ്ദ് മുഹമ്മദ്, കണ്യാംപിള്ളി ശ്രീജേഷ്, കൃഷ്ണൻ പാനാപ്പിള്ളി തുടങ്ങിയവരുടേതടക്കം നിരവധി വാഴകളും കാറ്റിൽ നശിച്ചു.
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ പ്രധാനമായും വാഴ, തെങ്ങ്, റബ്ബർ, ജാതി വിളകൾക്കാണ് നാശം സംഭവിച്ചത്. കൃഷിനാശത്തിനു പുറമെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കൃഷിനാശം നേരിട്ട കർഷകർക്ക് കൃഷി ഓഫീസ് വഴിയും വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് വില്ലേജ് ഓഫീസ് വഴിയും നഷ്ടപരിഹാര തുക ലഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി അരീക്കൽ അറിയിച്ചു.
District News
ളാക്കാട്ടൂർ: കനത്ത കാറ്റിലും മഴയിലും ആഞ്ഞിലി മരം വീണു കാറും കാർ ഷെഡും തകർന്നു.കളത്തനാനിക്കൽ തോമസിന്റെ (കുട്ടിയച്ചൻ ) വീടിനു സമീപത്തേക്കാണ് വലിയ ആഞ്ഞിലിമരം വീണത്.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ മരശിഖരങ്ങൾ രാത്രിയിൽ മുറിച്ചുമാറ്റി.കനത്ത മഴയിലും കാറ്റിലും പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.
Kerala
തിരുവനന്തപുരം: തൃശൂർ, പാലക്കാട് ജില്ലകളിൽ മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, ഇടുക്കി ജില്ലകളിലും കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത തീവ്രന്യൂനമർദം ന്യൂനമർദമായി മാറിയതോടെ മഴ സാധ്യത കുറഞ്ഞു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദത്തിന്റെ ശക്തി വീണ്ടും കുറയും. കേരളത്തിന്റെ ആകാശത്ത് മേഘങ്ങൾ മൂടിയതോടെ ഇന്ന് പുലർച്ചെ മുതൽ തണുപ്പിനും കുറവുണ്ടായി.
കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയിൽ കോട്ടയം രണ്ടാമത് ( 35.5 ഡിഗ്രി സെൽഷ്യസ്) എത്തി. ഉയർന്ന ചൂട് കർണാടകയിലെ ഹൊണവറിൽ (35.6 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.
NRI
റാസല്ഖൈമ: ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിലെ കല്ല് അടർന്ന് തലയിൽ വീണ് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്ച്ചെയാണ് അപകടം. കനത്ത മഴയില് നിന്ന് രക്ഷതേടിയാണ് നിര്മാണത്തിലിരുന്ന കെട്ടിടത്തില് സല്മാന് അഭയം തേടിയത്. എന്നാൽ വീശിയടിച്ച കാറ്റില് കെട്ടിടത്തില് നിന്ന് വീണ കല്ല് ദേഹത്ത് പതിക്കുകയായിരുന്നു.
റാസൽഖൈമയിലെ ഇസ്തംബുൾ ഷവർമ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ് ഡെലിവറിക്കായി പോയ സമയത്താണ് അപകടമുണ്ടായത്.
സുലൈമാന് - അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫ. ഏഴ് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരങ്ങൾ: ഷംല ഷെറിൻ, സുബൈദ ഷാനി.
District News
തലയോലപ്പറമ്പ്: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകളും പട്ടികകളുമടക്കം തകർന്നുവീഴുമ്പോൾ ശബ്ദം കേട്ട് കുട്ടികളടക്കം പുറത്തേക്ക് ഓടിമാറിയതിനാൽ ആളപായം ഒഴിവായി. തലയോലപ്പറമ്പ് പഞ്ചായത്ത് 13 -ാം വാർഡിലെ തേവലക്കാട്ട് പന്നിക്കോട്ടുതറ രാജമ്മയുടെ വീടാണ് ഇന്നലെ രാവിലെ കാറ്റിൽ തകർന്നത്. രാജമ്മയും മകനും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. വീട് തകർന്നതോടെ നിർധനകുടുംബം കടുത്ത പ്രതിസന്ധിയിലായി. വാർഡ് മെംബർ അനി ചെള്ളാങ്കൽ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി താലൂക്ക് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
Chocolate
മഴ പെയ്യാത്ത സ്ഥലങ്ങളില് കൃത്രിമ മഴ പെയ്യിച്ചതായുള്ള വാര്ത്തകളൊക്കെ കൂട്ടുകാര് കേട്ടിട്ടില്ലേ. പ്രകൃതിയില് തന്നെയുണ്ടാകുന്ന പ്രതിഭാസമാണ് മഴ. ചിലയിടങ്ങളില് മഴ മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യില്ല. ഇത്തരം സാഹചര്യങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മേഘങ്ങളുടെ ഘടനയില് മാറ്റം വരുത്തിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗ് എന്നും പേരുണ്ട്. കൃത്രിമ മഞ്ഞ് പെയ്യിക്കുന്നതിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ക്ലൗഡ് സീഡിംഗിനായി സാധാരണ മേഘങ്ങളില് വിതറുന്നത് സില്വര് അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്ബണ് ഡയോക്സൈഡ്) എന്നിവയാണ്. ഈ വസ്തുക്കള് പൂജ്യം ഡിഗ്രിയേക്കാള് തണുപ്പിച്ചാണ് മേഘത്തില് വിതറുന്നത്.
എല് നിനോ
എല് നിനോ എന്ന സ്പാനിഷ് വാക്കിന്റെ അര്ഥം ചെറിയ ആണ്കുട്ടി എന്നാണ്. ഭൂമധ്യരേഖ പ്രദേശത്തെ പസഫിക് സമുദ്രത്തില് ചൂടുകൂടുന്ന പ്രതിഭാസമാണിത്. എല് നിനോ സമയത്ത് ഈ ചൂടുള്ള സമുദ്ര ജലം ഓസ്ട്രേലിയയില്നിന്നു തെക്കേ അമേരിക്കന് സമുദ്രത്തിലേക്ക് ഒഴുകും. ഇത് ഇന്ത്യയിലെ കാലവര്ഷം വൈകാനും കാരണമാകും.
ലാ നിന
സ്പാനിഷ് ഭാഷയിലെ ലാ നിന എന്ന വാക്കിന്റെ അര്ഥം ചെറിയ പെണ്കുട്ടി എന്നാണ്. എല് നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഈ സമയത്ത് പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തിലെ വെള്ളം തണുക്കും. അതിന്റെ ഫലമായി ചൂടുള്ള വെള്ളം തെക്കേ അമേരിക്കന് ഭാഗത്തുനിന്ന് ഓസ്ട്രേലിയയിലേക്ക് ഒഴുകും. ഇത് ഇന്ത്യയില് മെച്ചപ്പെട്ട മഴ ലഭിക്കാന് കാരണമാകും.
കാറ്റുകള്
അന്തരീക്ഷത്തിലെ വായുവിന്റെ സഞ്ചാരമാണ് കാറ്റുകള്. വായുവിന്റെ മര്ദം കൂടിയ പ്രദേശങ്ങളില് നിന്നും മര്ദം കുറഞ്ഞ പ്രദേശത്തേക്കാണ് കാറ്റിന്റെ സഞ്ചാരം. മഴ പെയ്യിക്കുന്ന കാറ്റുകളുമുണ്ട്. ഇന്ത്യയില് മഴ പെയ്യിക്കുന്നത് തെക്കുപടിഞ്ഞാറന് മണ്സൂണ് കാറ്റാണ്. കേരളത്തിലാണ് ഈ കാറ്റ് ആദ്യമെത്തുന്നത്. മഴക്കാലത്തിനു കാരണാകുന്നത് ഈ കാറ്റാണ്. കാറ്റിനെ അളക്കാന് ഉപയോഗിക്കുന്ന ഉപകരണമാണ് അനിമോ മീറ്റര്.
ചക്രവാതച്ചുഴി
ചക്രവാതച്ചുഴി അഥവാ സെക്ലോണിക് സര്കുലേഷന് (Cyclonic Circulation) ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ്. ന്യൂനമര്ദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. ചക്രവാതച്ചുഴി ഉണ്ടാകുമ്പോള് കാറ്റിന്റെ സഞ്ചാരം ഭൂമിയുടെ ദക്ഷിണാര്ധ ഗോളത്തില് ഇത് ഘടികാര ദിശയിലും ഉത്തരാര്ധത്തില് ഇത് എതിര്ഘടികാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലമാണ് ഇതിനു കാരണം.
ന്യൂനമര്ദം
ശക്തി കുറഞ്ഞ കാറ്റിന്റെ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമര്ദമായി രൂപപ്പെടുന്നത്. എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്ദമാകണമെന്നില്ല. ന്യൂനമര്ദം ശക്തികൂടിയാല് തീവ്രന്യൂനമര്ദവുമാകും (ഡിപ്രഷന്). തീവ്ര ന്യൂനമര്ദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമര്ദമാകും (ഡീപ് ഡിപ്രഷന്). ഇത് വീണ്ടും ശക്തിപ്പെട്ടാല് മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നല്കണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.